പൗരത്വ നിയമവും എൻ.ആർ.സിയും ജനങ്ങളെ വിഭജിക്കാനുള്ള ശ്രമം -ജെ.ഡി(യു) ദേശീയ ജനറൽ സെക്രട്ടറി

പാറ്റ്ന: പൗരത്വ ഭേദഗതി നിയമത്തിനും എൻ.ആർ.സിക്കുമെതിരെ രൂക്ഷ വിമർശനവുമായി ജെ.ഡി(യു) ദേശീയ ജനറൽ സെക്രട്ടറി പവൻ വർ മ. പൗരത്വ നിയമവും എൻ.ആർ.സിയും എൻ.പി.ആറും തള്ളണമെന്നാവശ്യപ്പെട്ട് ജെ.ഡി(യു) അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നി തീഷ് കുമാറിന് കത്ത‍യച്ചതായി പവൻ വർമ ട്വീറ്റിൽ പറഞ്ഞു. ബിഹാർ ഭരിക്കുന്ന ജെ.ഡി(യു) കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ മുന്നണിയിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയാണ്.

ബിഹാറിൽ എൻ.പി.ആർ (ദേശീയ ജനസംഖ്യ പട്ടിക) സർവേ മെയ്​ 15 മുതൽ ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് ഏകപക്ഷീയമായ പ്രഖ്യാപനമാണെന്ന് പവൻ വർമ പറഞ്ഞു.

എൻ.ആർ.സി നടപ്പാക്കില്ലെന്നും എൻ.പി.ആർ എൻ.ആർ.സിയുടെ ആദ്യ ഘട്ടമാണെന്നും സർക്കാർ പ്രഖ്യാപിച്ചതാണ്. ബിഹാർ എൻ.ആർ.സി നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ചതാണ്. ഈ സാഹചര്യത്തിൽ എൻ.പി.ആറും നടപ്പാക്കില്ലെന്നാണ് പറയേണ്ടത്.

സി.എ.എയും എൻ.ആർ.സിയും ഹിന്ദുവിനെയും മുസ്ലിമിനെയും വിഭജിക്കാനുള്ള വ്യക്തമായ ശ്രമമാണ്. എല്ലാ സമുദായത്തിലും പെടുന്ന പാവങ്ങളെയും പാർശ്വവത്കൃത ജനങ്ങളെയും ഇത് ദോഷകരമായി ബാധിക്കുമെന്നും പവൻ വർമ നിതീഷ് കുമാറിന് അയച്ച കത്തിൽ പറയുന്നു.

Tags:    
News Summary - CAA-NRC an attempt to divide Hindus, Muslims: JD(U) leader Pavan Varma tells Nitish Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.